LogoLoginKerala

ഐ ഫോണ്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; പുതിയ നീക്കവുമായി ടാറ്റ

 
tata

ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ. ആപ്പിളിനുവേണ്ടി ദക്ഷിണേന്ത്യയിലെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമകളായ തയ്വാനിലെ വിസ്ട്രോണ്‍ കോര്‍പ്പറേഷനുമായി ടാറ്റ മാസങ്ങളായി ചര്‍ച്ചകള്‍ തുടര്‍ന്നുവരികയായിരുന്നു. മാര്‍ച്ച് അവസാനത്തോടെ ഐഫോണിലെ ഇന്ത്യയിലെ നിര്‍മ്മാണം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേക്കും എന്നാണ് വിവരം.