LogoLoginKerala

ജിയോ 5ജി നാളെ മുതല്‍ കോഴിക്കോടും തൃശൂരും

 
5G
ജിയോ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡ് തന്നെ ഉപയോഗിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്

റിലയന്‍സ് ജിയോ ട്രൂ ജി സേവനങ്ങള്‍ നാളെ മുതല്‍ കോഴിക്കോട്, തൃശൂര്‍ നഗരപരിധിയില്‍ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെ 1Gbsp+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ സേവനങ്ങള്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും.

നേരത്തെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍ ടു മെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിങ്ങ്, നെറ്റവര്‍ക്ക് സ്ലൈസിങ് എന്നീ സേവനങ്ങള്‍  സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം.

4ജി നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാതെ സ്റ്റാന്‍ഡ്‌ലോണ്‍ 5ജി നെറ്റ്‌വര്‍ക്കാണ് ജിയോയുടേത്. ജിയോ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡ് തന്നെ ഉപയോഗിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്.