ഇന്ത്യക്കാര്‍ക്ക് മുട്ടന്‍ പണി; പുതിയ നീക്കവുമായി ആമസോണ്‍
Mon, 9 Jan 2023

ന്യൂഡല്‍ഹി: ആമസോണില്‍ വലിയ പ്രതിസന്ധി നടക്കുകയാണ്. പിരിച്ചുവിടല്‍ ഭീഷണിയിലാണ് നിലവില്‍ ജീവനക്കാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം. പിരിച്ചുവിടല്‍ ബാധിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് വിവരം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചേക്കും. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
നേരത്തെ തന്നെ വരുന്ന ആഴ്ചകളില്‍ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയായി പുതിയ റിപ്പോര്‍ട്ടും എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.