ക്വയ്റ്റ് മോഡിലിട്ടാൽ ബ്രേക്കെടുക്കാം ; ഇതാ ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്ഡേറ്റ്
Wed, 25 Jan 2023

ഇൻസ്റ്റഗ്രാമിൽ ഇതാ പുതിയ അപ്ഡേറ്റ്. ഇനിമുതൽ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഇടവേളയെടുക്കാം. സമൂഹമാധ്യമത്തിൽ ചിലവിടുന്ന നേരം കുറയ്ക്കാൻ നിരവധി പേരെ പുതിയ അപ്ഡേഷൻ സഹായിക്കുമെന്നതാണ് പ്രത്യേകത.
ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഉപഭോക്താക്കൾക്ക് ഇടവേളയെടുക്കാം.