LogoLoginKerala

ഉദ്ഘാടന ദിവസം 40 ദശലക്ഷം ഡൗണ്‍ലോഡ്‌സ്; ട്രെന്‍ഡിങ്ങായി ത്രെഡ്‌സ് ആപ്പ്

ആപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ലോഞ്ചിങ്ങ് ദിവസം തന്നെ നാല്‍പ്പത് ദശലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി മെറ്റയുടെ ത്രെഡ്‌സ് മാറിയത്
 
Meta Threads

ട്വിറ്ററിന്റെ എതിരാളിയായി മെറ്റയുടെ ത്രെഡ്‌സ് ആപ്പ് ലോഞ്ച് ചെയ്തതോടെ ആപ്പ് ഹിസ്റ്ററിയില്‍ തന്നെ പുതു ചരിത്രം കുറിച്ചതായി റിപ്പോര്‍ട്ട്. ഉദ്ഘാടന ദിവസം തന്നെ 40 മില്യണ്‍ ആളുകള്‍ ലോകത്താകമാനം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ലോഞ്ചിങ്ങിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കകം 5 ദശലക്ഷം ആളുകളാണ് ത്രെഡ്‌സിന്റെ ഭാഗമായത്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ അത് 40 ദശലക്ഷമായി വര്‍ധിച്ചു.

ത്രെഡ്‌സ് ലോഞ്ച് ചെയ്തതോടെ പുതിയ ട്രെന്‍ഡ് സെറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തതെന്ന് നിസംശയം പറയാം. ഇന്‍സ്റ്റഗ്രാമുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് ആപ്പ് എഴുത്തിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന ആപ്പാണ്. ട്വിറ്ററിനു സമാനമായ ഡാഷ് ബോര്‍ഡാണ് ത്രെഡ്‌സിന്റെ മറ്റൊരു സവിശേഷത. വളരെ ലളിതമായ ഡിസൈനാണ് മെറ്റ ത്രെഡ്‌സിനായി കൊണ്ടു വന്നത്.

ട്വിറ്ററില്‍ വന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. പോസ്റ്റുകളുടെ എണ്ണം കുറച്ചതും പണമീടാക്കി തുടങ്ങിയതൊക്കെ വിമര്‍ശനങ്ങള്‍കക്് വഴിവച്ചിരുന്നു. ഈ സമയത്ത് ട്വിറ്ററിനോട് സാദൃശ്യമുള്ള മെറ്റയുടെ ത്രെഡ്‌സ് ആളുകളെ സ്വാധീനിക്കുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ വീക്ഷണം. ട്വിറ്ററില്‍ നിന്ന് ആളുള്‍ കൊഴിഞ്ഞു പോകുന്ന സമയം തന്നെയാണ് മെറ്റയുടെ ത്രെഡ്‌സിന്റെ ലോഞ്ചും ഉണ്ടായത്.

ആപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ലോഞ്ചിങ്ങ് ദിവസം തന്നെ നാല്‍പ്പത് ദശലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി മെറ്റയുടെ ത്രെഡ്‌സ് മാറിയത്. ത്രെഡ്‌സ് ആപ്പില്‍ സേര്‍ച്ച്, ന്യൂ ത്രെഡ്‌സ്, ആക്റ്റിവിറ്റി, പ്രൊഫൈല്‍ എന്നിവയാണ് മെറ്റ കൊണ്ടുവന്നത്. പുതിയ ത്രെഡ്‌സ് ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും കഴിയും. കൂടാതെ ആഡ് ടു സ്‌റ്റോറി, പോസ്റ്റ് ടു ഫീഡ്. കോപ്പി ലിങ്ക്, ഷെയര്‍ എന്നീ ഫീച്ചേര്‍ഴ്‌സും ഉണ്ടാകും.

ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ത്രെഡ്‌സ് വാക്കുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ആളുകളെ ത്രെഡ്‌സിലും ഫോളോ ചെയ്യാനാകും.