2022ല്‍ റെക്കോര്‍ഡ് വില്‍പ്പന; 28.3 കോടി ഉപയോഗിച്ച സ്മാര്‍ട് ഫോണുകള്‍ വിറ്റു
Wed, 18 Jan 2023

2022 ല്‍ ഉപയോഗിച്ച സ്മാര്‍ട് ഫോണുകളുടെ റെക്കോര്‍ഡ് വില്‍പ്പന. ആഗോളതലത്തില്‍ 28.3 കോടി ഉപയോഗിച്ച സ്മാര്‍ട് ഫോണുകള്‍ വിറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്മാര്‍ട് ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ല്‍ വിറ്റ 25.34 കോടി ഫോണുകളാണ് വിറ്റത്. അതിനെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ധനവാണ് 2022 ല്‍ കണക്കാക്കിയത്. ഈ വിഭാഗത്തില്‍ 2021 മുതല്‍ 2026 വരെ 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.