നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ? അറിയാം ഇങ്ങനെ..!

tafcop.dgtelecom.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക.

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ ഒരു സംവിധാനമുണ്ട്. tafcop.dgtelecom.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ആധാര്‍നമ്പര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം. അതില്‍ നിങ്ങള്‍ക്ക് അപരിചിതമായ നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ നിഷ്‌ക്രിയമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും സൗകര്യമുണ്ട്. വ്യാജ നമ്പറുകള്‍ ഉന്മൂലനം ചെയ്യാനായി കേന്ദ്രസര്‍ക്കാരാണ് പുതിയ സംവിധാനം ഒരുക്കിയത്.