നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

 

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ല്‍കിയത്.

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ല്‍കിയത്.

16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.