ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നാളെ മുതല്‍ തുടക്കം
ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായി തയ്യാറെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്നത്. നാളെ മുതല്‍ ജൂണ്‍ 11 വരെയാണ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം മൂന്ന് മണി മുതലാണ് മത്സരം നടക്കുക. കഴിഞ്ഞ തവണ ഫൈനലിലേറ്റ പരാജയം ഇത്തവണ വിജയമാക്കി തീര്‍ക്കാന്‍ ഇന്ത്യന്‍ ടീം തീവ്രപരീശീലനത്തിലാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മാന്‍ ഗില്ലുമായിരിക്കും ടീമിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഐപിഎല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച വിരാടും ശുഭ്മാനും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഓസ്‌ട്രേലിയക്കാവട്ടെ ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ക്കൊപ്പം ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടി സ്വന്തമാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറും.
ഐപിഎല്‍ ഹാങ് ഓവര്‍ കഴിഞ്ഞ് എല്ലാ താരങ്ങളും ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനാനായുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, മഴമൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കില്‍ റിസര്‍വ് ദിവസമായി 12-ാം തീയതി കളി നടക്കും. ഇനി മളമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. നാളെ മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.