LogoLoginKerala

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; 75 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ

 
World test chapionship final

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം ഇന്നിങ്‌സില്‍ 400 കടന്ന് ഓസ്‌ട്രേലിയ. മത്സരത്തിലെ രണ്ടാം ദിനത്തില്‍ 75 റണ്‍സിനിടെ നാല് വിക്കറ്റ് ഇന്ത്യ നേടി. ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷടത്തില്‍ 327 റണ്‍സാണ് ഓസിസ് നേടിയത്.

ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരെഞ്ഞെടുക്കുകയായിരുന്നു.  ഓസിസിന്റെ സ്റ്റീവ് സ്മിത്തും ട്രാവിഡ് ഹെഡ്ഡും സെഞ്ച്വറികള്‍ സ്വന്തമാക്കി. ഒന്നാം ദിനമായ ഇന്നലെ മികച്ച സ്‌കോര്‍ നേടിയാണ് ഓസിസ് കളി അവസാനിപ്പിച്ചത്.

രണ്ടാം ദിവസം സെഞ്ച്വറിയിലെത്തിയ സ്മിത്ത്, കാമറൂണ്‍, മിച്ചല്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇന്ത്യക്കായി ഷമിയും സിറാജും ശാര്‍ദ്ദുലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.