LogoLoginKerala

ലോക ടെസ്റ്റ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; കലാശപ്പോരാട്ടം ഇന്ന്

 
World test chapionship

ഓവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് അഭിമാനപോരാട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം കലാശത്തിലേക്ക് എത്തുമ്പോള്‍ നിലവില്‍ ഇന്ത്യക്ക് 164 റണ്‍സ് നേടി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആണ്. ഓസിസ് നേടിയ 444 എന്ന കൂറ്റന്‍ റണ്‍സ് തകര്‍ക്കാന്‍ ഇന്ത്യക്കാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ഫൈനലിന്റെ ഒന്നാം ദിവസം തന്നെ മികച്ച റണ്‍സ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. കളിയുടെ തുടക്കം മുതലേ ആധിപത്യം ഓസിസിന്റെ പക്കലായിരുന്നു. ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഓസ്‌ട്രേലിയ്ക്ക് ജോതാക്കളാകാം.  വിജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് 280 റണ്‍സ് കൂടെ വേണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ60 ബോളില്‍ 43 റണ്‍സ് നേടി പൊരുതി നിന്നെങ്കിലും ഓസിസ് സ്പിന്നര്‍ നേഥന്‍ ലയണിന്റെ ബോളില്‍ രോഹിത്  പുറത്താകുകയായിരുന്നു. നാലാം ദിവസത്തെ രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സ് നേടി ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്നത്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണെങ്കിലും തുടക്കത്തിലേ ടീമിന് മികച്ച സ്‌കോര്‍ നേടാനായില്ല. ആദ്യമേ മികച്ച് തുടക്കം കിട്ടിയ ഓസിസിന് ജേതാക്കളാകാനുള്ള സാധ്യത ഏറെയാണ്. ട്വന്റി-20 ലോകകപ്പുകള്‍ക്കൊപ്പം ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടി സ്വന്തമാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി ഓസിസ് മാറും.