LogoLoginKerala

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഓവറില്‍ മിന്നു മണിക്ക് വിക്കറ്റ്

 
Minnu Mani

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഓവറില്‍ മിന്നു മണിക്ക് വിക്കറ്റ്. ബംഗ്ലാദേശിനെതിരായ ട്വിന്റി-20 മത്സരത്തിനാണ് മിന്നു മണിയുടെ അരങ്ങേറ്റം.  ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇടം നേടുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി. ആദ്യ മത്സരത്തില്‍ തന്നെ പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടിയ മിന്നു ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി. ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു മണി.

ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ചരിത്രമാണ് വയനാടുകാരിയായ മിന്നു നേടിയത്. നേരത്തെ വനിതാ ഐപിഎല്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും മിന്നു സ്വന്തമാക്കിയിരുന്നു.

ഹര്‍മന്‍ പ്രീത് നയിക്കുന്ന വനിതാ ഇന്ത്യന്‍ ടീമില്‍  മിന്നു മണിക്ക് പുറമേ വിക്കറ്റ് കീപ്പര്‍ ഉമ ച്ഛേത്രി, ബൗളര്‍മാരായ അനുഷ റെഡ്ഡി, റാഷ് കനോജിയ എന്നീ പുതുമുഖ താരങ്ങളും ഉണ്ട്.