LogoLoginKerala

മിശിഹായല്ലാതെ മറ്റാര്? എട്ടാംതവണയും ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസ്സി

 
MESSI
ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനമുള്‍പ്പടെ മുന്‍നിര്‍ത്തിയാണ് മെസ്സിക്ക് ഇത്തവണ ബാലണ്‍ ഡി ഓര്‍ സമ്മാനിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021, വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്‌കാരം നേടിയിട്ടുള്ളത്. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഏക അര്‍ജന്റീനാ താരവും കൂടിയാണ് മെസ്സി. ഇത്തവണത്തെ നേട്ടത്തിലൂടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രം. എട്ടാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ടിരിക്കുകയാണ് അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. വീണ്ടും മിശിഹാ സ്വര്‍ണപ്പന്തില്‍ മുത്തമിടുമ്പോള്‍ അതും ഒരു പുതിയ ചരിത്രമായി മാറുകയാണ്.

ബാലണ്‍ ഡി'ഓറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. ലോകഫുട്‌ബോളിലെ മിശിഹായുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമായില്ല എന്നതിന്റെ സൂചനകൂടിയാണ് ഈ നേട്ടം. തുടര്‍ച്ചയായി പുതിയ നേട്ടങ്ങള്‍ കൊയ്തു കൊണ്ട് മെസ്സി പ്രയാണം തുടരുമ്പോള്‍ ലോക ഫുട്ബോള്‍ ആരാദകരും ഇരട്ടി ആവേശത്തിലാണ്.

വനിത ഫുട്ബാളര്‍മാരില്‍ ലോകകപ്പ് നേടിയ സ്പെയ്ന്‍ ടീം അംഗം ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മറ്റി ബാലണ്‍ ഡി ഓര്‍ നേടി.  മികച്ച വനിതാ താരമെന്ന ഈ നേട്ടത്തിലെത്തില്‍ ഐതാനയെ എത്തിച്ചത് ബാഴ്സലോണയിലെയും സ്പെയിനിലെയും മികച്ച പ്രകടനമാണ്. കഴിഞ്ഞവര്‍ഷം ഫ്രാന്‍സിന്റെ കരീം ബെന്‍സിമയായിരുന്നു ബാലണ്‍ദ്യോര്‍ ജേതാവ്.

അതേസമയം ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനമുള്‍പ്പടെ മുന്‍നിര്‍ത്തിയാണ് മെസ്സിക്ക് ഇത്തവണ ബാലണ്‍ ഡി ഓര്‍ സമ്മാനിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021, വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്‌കാരം നേടിയിട്ടുള്ളത്. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഏക അര്‍ജന്റീനാ താരവും കൂടിയാണ് മെസ്സി. ഇത്തവണത്തെ നേട്ടത്തിലൂടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡായിരുന്നു ഇത്തവണ മെസ്സിയുടെ പ്രധാന എതിരാളി. സിറ്റിയുടെ ഗോളടി യന്ത്രം തന്റെ കന്നി ബാലണ്‍ ഡി ഓര്‍ മെസ്സിയെ മറികടന്ന് നേടുമെന്ന് പ്രവചിച്ചവര്‍ ഒട്ടേറെയുണ്ട്. നേരത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലന്‍ഡ് സ്വന്തമാക്കിയിരുന്നു. കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, കെവിന്‍ ഡിബ്രുയ്ന്‍, വിനീഷ്യസ് എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.

ഏഴുതവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മെസ്സി ഈ വര്‍ഷവും നേടുമെന്ന് ആരാധകര്‍ ഏറെക്കുറേ ഉറപ്പിച്ചിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടിക്കൊടുത്ത താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വണ്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍ലീഗിലും ലീഗ് വണിലുമായി 40 ഗോളുകളായിരുന്നു മെസ്സി കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്.

ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടങ്ങളില്‍ ഹാലന്‍ഡ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കീരിടങ്ങള്‍ക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കുകയുണ്ടായി. 12 ഗോളുകളുമായി ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററും ഹാലന്‍ഡായിരുന്നു. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 52 ഗോളുകളാണ് താരമടിച്ചത്.

അതേസമയം പുരസ്‌കാരദാന ചടങ്ങില്‍ തന്റെ എല്ലാമെല്ലാമായ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയെ അനുസ്മരിക്കാന്‍ മെസ്സി മറന്നില്ല. ഡീഗോയുടെ ജന്മദിനത്തില്‍ ലഭിച്ച പുരസ്‌കാരത്തില്‍ സന്തോഷം പ്രകടിപ്പിച്ച താരം അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നതിനൊപ്പം ഈ പുരസ്‌കാരം നിങ്ങള്‍ക്ക് ?കൂടിയുള്ളതാണെന്നും പറഞ്ഞു.

'എന്റെ അവസാന പരാമര്‍ശം ഡീഗോയെ കുറിച്ചാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസ നേരാന്‍ ഇതിലും മികച്ച സ്ഥലമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മികച്ച കളിക്കാരുടെയും പരിശീലകരുടെയും ഫുട്ബാളിനെ സ്നേഹിക്കുന്നവരുടെയും സാന്നിധ്യമുള്ള ഇവിടെ നിന്ന് അദ്ദേഹത്തെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എവിടെയായിരുന്നാലും ഡീഗോ, ജന്മദിനാശംസകള്‍. ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ്. ഇത് നിങ്ങള്‍ക്കും അര്‍ജന്റീനക്കുമായി സമര്‍പ്പിക്കുന്നു', മെസ്സി പറഞ്ഞു. ഏറെ കൈയടിയോടെയാണ് ഈ വാക്കുകളെ ഫുട്ബാള്‍ പ്രേമികള്‍ വരവേറ്റത്.

'എന്റെ കരിയറില്‍ ഞാന്‍ നേടിയതെല്ലാം എനിക്ക് സങ്കല്‍പിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി, ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനായി കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ വ്യക്തിഗത ട്രോഫികള്‍ നേടിയതില്‍ സന്തോഷമുണ്ട്. കോപ്പ അമേരിക്കയും പിന്നെ ലോകകപ്പും നേടിയെടുക്കുക എന്നത് അതിശയകരമാണ്. എല്ലാ ബാലണ്‍ ഡി ഓറും വ്യത്യസ്ത കാരണങ്ങളാല്‍ സവിശേഷമാണ്', മെസ്സി കൂട്ടിച്ചേര്‍ത്തു.