LogoLoginKerala

500-ാം മത്സരത്തില്‍ സെഞ്ച്വറിയുമായി വിരാട് കോലി

 
Virat Kohli

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി വിരാട് കോലി. 500-ാം അന്താരാഷ്ട്ര മത്സരത്തിലാണ് 29-ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ദിനം ബാറ്റിങ്ങിലാണ് കോലി തന്റെ 29-ാം ടെസ്റ്റ് സെഞ്ച്വറിയും 76-ാം അന്താരാഷ്ട്ര സെഞ്ച്വറിയും നേടിയതെന്ന പ്രത്യേകതയമുണ്ട്.

മത്സരത്തില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിലവില്‍ നാലിന് 328 റണ്‍സെന്ന നിലയിലാണ് മുന്നേറുന്നത്. 112 റണ്‍സുമായി കോലിയും 51 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

നേരത്തേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ - യശസ്വി ജയ്സ്വാള്‍ സഖ്യം ആദ്യ ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിങ് സഖ്യം പോയത്.