തുര്‍ക്കി ഭൂകമ്പം; ക്രിസ്റ്റ്യന്‍ അറ്റ്സു മരിച്ച നിലയില്‍
Feb 18, 2023, 15:04 IST

ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്ന് ദിവസങ്ങളോളം കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ ഫോര്‍വേഡ് താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ടിരുന്നതായി ഏജന്റ്. 12 ദിവസത്തെ തെരച്ചിലിന് ഒടുവില്‍ അറ്റ്‌സുവിന്റെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു.
''ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു''- അദ്ദേഹത്തിന്റെ ഏജന്റ് നാനാ സെച്ചെരെ ട്വീറ്റ് ചെയ്തു.