LogoLoginKerala

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ടോസ്

 
India VS Australia

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ്ങ് തെരെഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്നത്.  ഇന്ത്യന്‍ ടീം കളത്തിലറങ്ങുന്നത് നാല് പേസ് ബൗളര്‍മാരുമായിട്ടാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് സ്‌പെഷലിസ്റ്റ് പേസര്‍മാര്‍. മത്സരത്തില്‍ രവീന്ദ്ര ജഡേജ കളിക്കും. ടീമിന്റെ ഏക സ്പിന്നര്‍ ബോളര്‍ ജഡേജയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മാന്‍ ഗില്ലുമായിരിക്കും ടീമിനു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഐപിഎല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച വിരാടും ശുഭ്മാനും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഓസ്ട്രേലിയക്കാവട്ടെ ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ക്കൊപ്പം ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടി സ്വന്തമാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറും.

അതേസമയം, മഴമൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കില്‍  റിസര്‍വ് ദിവസമായി 12-ാം തീയതി കളി നടക്കും. ഇനി മളമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. നാളെ മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.