ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഇന്ന് മുതല്‍
Updated: Feb 14, 2023, 17:01 IST

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഇന്ന് മുതല്‍. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങള്‍ ഇന്ന് പുനരാംഭിക്കും. ലോകഫുട്‌ബോളിലെ സൂപ്പര്‍ ക്ലബ്ബുകളുടെ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തിരിച്ചുവരുന്നത്.
ഇന്ന് രാത്രി 1.30 ന് നടക്കുന്ന ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. കഴിഞ്ഞ ആഴ്ച പരുക്കേറ്റ പിഎസ്ജിയുടെ സൂപ്പര്‍ താരം ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.