ഈസ്റ്റ് ബംഗാളിനെതിരെ കൊമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങും
Feb 3, 2023, 17:46 IST
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ കൊമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു. കൊല്‍ക്കത്തയിലെ വിവേകാന്ദന്ദ യുവഭാരതി സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 07:30നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേടിയ ആധികാരിക വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ലീഗിന്റെ പ്ലേ ഓഫ് ഘട്ടത്തിലേക്കുള്ള യോഗ്യതക്ക് നാല് പോയിന്റ് മാത്രം അകലെയുള്ള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ് ഇന്നത്തെ മത്സരം.