LogoLoginKerala

ലൂണയുടെയും രാഹുലിന്റെയും താണ്ഡവം; സ്വന്തം തട്ടകത്തില്‍ ചെന്നൈയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്

 
blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  സ്വന്തം തട്ടകത്തില്‍ ചെന്നൈയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈ എഫ്സിക്കെതിരായ നിര്‍ണായക മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മിന്നുംജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍ എന്നിവാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോള്‍. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ചെന്നൈയിന്‍ എട്ടാമതാണ്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 18 പോയിന്റ് മാത്രമാണുള്ളത്.