ടി20 ലോകകപ്പ്; ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും
Oct 23, 2022, 13:16 IST
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. മെല്‍ബണിലെ ചരിത്രപ്രസിദ്ധമായ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് ഇന്ത്യ പാക്ക് പോരാട്ടം നടക്കുന്നത്. യുഎഇയിലെ തോല്‍വിക്ക് മെല്‍ബണില്‍ മറുപടി നല്‍കാനാണ് രോഹിത്തും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം മഴ വില്ലനാകാനിടയുള്ളതിനാല്‍ ആശങ്കയിലാണ് ആരാധകര്‍.
ഇന്ത്യ പാക്ക് യുദ്ധത്തിന് മുമ്പ് ഇന്ത്യയും പാകിസ്താനും ഓരോ സന്നാഹ മത്സരങ്ങള്‍ വീതം കളിച്ചു. ഇന്ത്യ ഓസ്ട്രേലിയയെ 6 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ പാക്ക് പട ഇംഗ്ലണ്ടിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. ടി20 ലോകകപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ആറ് തവണ മുഖാമുഖം എത്തിയപ്പോള്‍ അഞ്ചിലും ഇന്ത്യ ജയിച്ചു. ഒന്നില്‍ മാത്രമാണ് പാകിസ്താന് ജയിക്കാന്‍ കഴിഞ്ഞത്.