സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവച്ചു
Feb 6, 2023, 23:06 IST

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മേഴ്‌സി കുട്ടന്‍ രാജിവച്ചു. അതോടൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
മേഴ്‌സികുട്ടനെ കൂടാതെ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കേയാണ് മേഴ്‌സിയുടെ രാജി.