സന്തോഷ് ട്രോഫി; കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി
Feb 12, 2023, 23:54 IST

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എയില്‍ കര്‍ണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്.
20ആം മിനിട്ടില്‍ അഭിഷേക് പവാര്‍ ആണ് നിര്‍ണായക ഗോള്‍ നേടിയത്. കളി നിയന്ത്രിച്ചത് കേരളം ആണെങ്കിലും ഫൈനല്‍ തേര്‍ഡിലെ പിഴവുകള്‍ കേരളത്തിനു തിരിച്ചടിയാവുകയായിരുന്നു.