റൊണാൾഡോയുടെ 'മാജിക് കിക്ക് : അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് കിരീടം അല്‍ നസറിന്

സൗദി: കിങ് ഫഹദ് അന്താരാഷ്ട്ര ഫുട്‌ബോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തി പുതിയ ചരിത്രം പിറന്നു . റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ് കിരീടം അല്‍ നസറിന്.
അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു അല്‍നസര്‍ കിരീടം ചൂടിയത്. തന്റെ വരവ് വെറുതെയായില്ലെന്ന് ക്രിസ്റ്റ്യാനോ തെളിയിച്ചിരിക്കുകയാണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എത്തിയ റൊണാള്‍ഡോക്ക് സൗദിയിലെ ആദ്യ കിരീട നേട്ടമാണിത്. 74ാം മിനിറ്റിലായിരുന്നു അല്‍ നസറിന്റെ ആദ്യ ഗോല്‍ പിറന്നത്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അൽ ഹിലാലിനെതിരായ ഫൈനലിൽ റൊണാൾഡോയുടെയും കൂട്ടരുടെയും തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയം സ്വന്തമാക്കിയത്.
അല്‍നസര്‍ നേടിയ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോയുടെതായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും സമനില മറികടക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല.
തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങിയ മത്സരത്തിലാണ് റൊണാള്‍ഡോയുടെ വിജയഗോള്‍ പിറന്നത്.