രഞ്ജി ട്രോഫി ക്രിക്കറ്റ്; കര്‍ണാടകക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം
Tue, 17 Jan 2023

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകക്കെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സുമായി സച്ചിന്‍ ബേബിയും 24 റണ്‍സുമായി വത്സല്‍ ഗോവിന്ദും ക്രീസില്‍.