LogoLoginKerala

അഭിമാന നിമിഷം; പ്ലെയിങ് ഇലവനില്‍ ഇടം നേടി മലയാളി വനിതാ ക്രിക്കറ്റര്‍ മിന്നു മണി

 
Minnu mani

ചരിത്രത്തിലേക്ക് ബാറ്റേന്തി മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ട്വന്റി-20 പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ആദ്യ മത്സരത്തില്‍ തന്നെ പ്ലെയിങ്ങ് ഇലവനില്‍ കേരള താരം മിന്നു മണിയും ഇറങ്ങും.

ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ചരിത്രമാണ് വയനാടുകാരിയായ മിന്നു നേടിയത്. നേരത്തെ വനിതാ ഐപിഎല്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും മിന്നു സ്വന്തമാക്കിയിരുന്നു.

ഹര്‍മന്‍ പ്രീത് നയിക്കുന്ന വനിതാ ഇന്ത്യന്‍ ടീമില്‍  മിന്നു മണിക്ക് പുറമേ വിക്കറ്റ് കീപ്പര്‍ ഉമ ച്ഛേത്രി, ബൗളര്‍മാരായ അനുഷ റെഡ്ഡി, റാഷ് കനോജിയ എന്നീ പുതുമുഖ താരങ്ങളും ഉണ്ട്. ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു മണി.