പി. എസ്. ജി വിട്ട് സൗദി അൽ ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്
Aug 19, 2023, 16:55 IST

പി എസ് ജി വിട്ട് സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്.
അല്‍ ഫൈഹയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ സമയം രാത്രി 10.45നായിരിക്കും നെയമറുടെ പ്രസന്റേഷന്‍.അല്‍ഹിലാലിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണ് നെയ്മറിന്റേത്.
പി എസ് ജിയില്‍ നിന്ന് നൂറ് മില്യണോളം നല്‍കിയാണ് അല്‍ഹിലാല്‍ ക്ലബ്ബ് ഈ ബ്രസീല്‍ താരത്തെ സ്വന്തമാക്കിയത്.
നെയ്മറിന് 30 മില്യണിലധികമാണ് രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ഹിലാല്‍ നല്‍കുന്നത്.