ദേശീയ ഗെയിംസ് : കേരളത്തിന് ഒരു മെഡൽ കൂടി
സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു ഭാവ്നഗർ: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി സ്വന്തമാക്കി. 3-3 ബാസ്ക്കറ്റ് ബോളിലാണ് കേരളം വെളളി നേടിയത്. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും. പുരുഷൻമാരുടെ പതിനായിരം മീറ്ററിൽ സർവ്വീസസിന്റെ ഗുൽവീർ സിംഗ് സ്വർണം നേടി. വനിതകളുടെ 10000 മീറ്ററിൽ സൻജ്ഞീവനി ജാദവിനാണ് സ്വർണം.
Oct 3, 2022, 16:39 IST
സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു
ഭാവ്നഗർ: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി സ്വന്തമാക്കി. 3-3 ബാസ്ക്കറ്റ് ബോളിലാണ് കേരളം വെളളി നേടിയത്. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു.
വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും. പുരുഷൻമാരുടെ പതിനായിരം മീറ്ററിൽ സർവ്വീസസിന്റെ ഗുൽവീർ സിംഗ് സ്വർണം നേടി. വനിതകളുടെ 10000 മീറ്ററിൽ സൻജ്ഞീവനി ജാദവിനാണ് സ്വർണം.