ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
Wed, 18 Jan 2023

ഹൈദരാബാദ്: ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യകളി ഹൈദരാബാദ് ഉപ്പലിലുള്ള രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.
സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ തല്‍സമയം.
കാര്യവട്ടത്തെ അവസാന ഏകദിനത്തില്‍ നേടിയ 317 റണ്ണിന്റെ ലോകറെക്കോഡ് വിജയം ഇന്ത്യന്‍ സംഘത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ശ്രീലങ്കയെ തോല്‍പ്പിച്ച ശേഷമാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസീലഡിനെ ഇന്നു നേരിടാനൊരുങ്ങുന്നത്.