LogoLoginKerala

5 വിക്കറ്റുമായി മടങ്ങിവരവ് രാജകീയമാക്കി ജഡേജ; ഓസ്ട്രേലിയ 177ന് പുറത്ത്..

 
Jadeja

നാഗ്പൂര്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 177 റണ്‍സിന് ഒന്നാമിന്നിംഗ്സില്‍ പുറത്തായി. പേസര്‍മാര്‍ തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ 5 വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി

jadeja
രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സിറാജും ഷമിയും സ്വപ്നതുല്യ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 84ല്‍ വീണ്ടും രണ്ട് വിക്കറ്റുകള്‍ വീണതോടെ ഓസീസ് 4ന് 84 എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ജഡേജയും അശ്വിനും വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസീസ് 177ന് പുറത്ത്

49 റണ്‍സെടുത്ത ലാബുഷെയ്നാണ് ഓസീസ് ടോപ് സ്‌കോറര്‍. സ്മിത്ത് 37 റണ്‍സും അലക്സ് കാരി 36 റണ്‍സുമെടുത്തു. ഹാന്‍ഡ്സ്‌കോംപ് 31 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ജഡേജ അഞ്ചും അശ്വിന്‍ മൂന്നും സിറാജ്, ഷമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിതും രാഹുലുമാണ് ക്രീസില്‍