പ്രഥമ ദേശീയ ബീച്ച് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കള്‍
Feb 1, 2023, 18:54 IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നടന്ന പ്രഥമ ദേശീയ ബീച്ച് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി കേരളം. ഫൈനലില്‍ പഞ്ചാബിനെ പതിമൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. പഞ്ചാബ് നാലെണ്ണം തിരിച്ചടിച്ചു എങ്കിലും തുടക്കം മുതല്‍ കളി കേരളത്തിന്റെ കയ്യിലായിരുന്നു. കേരള താരങ്ങളേക്കാള്‍ ഉയരവും ശാരീരികക്ഷമതയുമുള്ള പഞ്ചാബിനെതിരെ പാസിംഗ് ഗെയിമിലൂടെയാണ് ടീം കളം പിടിച്ചത്.