LogoLoginKerala

ഖേലോ ഇന്ത്യ കളരിപ്പയറ്റില്‍ കേരളം മുന്നില്‍; ആദ്യ ദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 8 മെഡലുകള്‍

 
khelo india
മദ്യപ്രദേശ്: മദ്യപ്രദേശിലെ ഗോളിയാറില്‍ നടക്കുന്ന 5മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍  കളരിപയറ്റില്‍ സ്വര്‍ണമെടലുകള്‍ നേടി കേരളം മുന്നില്‍. ആദ്യ ദിവസത്തെ മത്സരം കഴിഞ്ഞപ്പോള്‍ കേരളത്തിന് വേണ്ടി മത്സരത്തിനിറങ്ങിയ പൂന്തുറ ബോധിധര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് 2 സ്വര്‍ണവും 2 വെള്ളി മെഡലുകളും നേടി.

വെക്തി ഗത ഇനത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദളന കെഎസും, വേദിക കെ നായരും ചാമ്പിയന്മാരായി . ആണ് കുട്ടികളുടെ ഒറ്റ ചുവട് കൂട്ട ചുവട് വിഭാഗത്തില്‍ സല്‍പ്രിയന്‍, അഭിജിത് അശോകന്‍ എന്നിവര്‍ സ്വര്‍ണവും വെള്ളിയും  കരസ്തമാക്കി. ആദ്യ ദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ കേരളം 8 മെഡലുകളുമായി മുന്നിലാണ്.