കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ മടങ്ങിയെത്തി; ആരാധകര്‍ക്ക് നന്ദിയെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്
Mar 4, 2023, 16:24 IST
കൊച്ചി: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫില്‍ നിന്നും പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി. ടീമിന് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ആരാധകര്‍ക്ക് നന്ദിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. അതേസമയം പ്രതികരിക്കാനില്ലെന്ന് ലൂണ വ്യക്തമാക്കി.