LogoLoginKerala

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം; നേരിടുന്നത് ഒഡീഷയെ

 
കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം; നേരിടുന്നത് ഒഡീഷയെ

എസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഒഡീഷയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഇരു ടീമുകള്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇന്ന് മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ 2-5നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഒഡീഷ ജംഷഡ്പൂരിനെ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് മറികടന്നു. രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് എടികെയോട് പരാജയപ്പെട്ടത്. ഒഡീഷയാവട്ടെ മുംബൈ സിറ്റിയോട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങി.