LogoLoginKerala

രാജ്യാന്തര പുരുഷ വോളിബോള്‍ അണ്ടര്‍ 21 മത്സരം; ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ നാളെ ഏറ്റുമുട്ടും

 
India VS Beharin

രാജ്യാന്തര പുരുഷ വോളിബോള്‍ അണ്ടര്‍ 21 മത്സരത്തില്‍ ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ നാളെ ഏറ്റുമുട്ടും. ബഹ്റൈന്‍ ഇസാ ടൗണിലെ ഇന്റര്‍നാഷനല്‍ ഇസാ ബിന്‍ റാഷിദ്  സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ടര്‍ 21  ലോക വോളിബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍  യോഗ്യത നേടിയ ഇന്ത്യ ആതിഥേയ രാജ്യമായ ബഹ്‌റൈനുമായി ഏറ്റുമുട്ടുന്നത്. ഇന്ത്യക്കാര്‍ക്ക് ഈ അവസരം അഭിമാനവും ആവേശവുമാണ്. പക്ഷെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കളിച്ച മൂന്നു കളിയിലും ലോക വോളിയിലെ അതികായന്‍ന്മാരുടെ മുന്നില്‍ ഇന്ത്യയ്ക്ക് മുട്ടു മടക്കേണ്ടി വന്നത് ബഹ്‌റൈനിലെ ഇന്ത്യന്‍ വോളിബോള്‍ പ്രേമികളെ തെല്ലൊന്ന് നിരാശരാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച 16 ജൂനിയര്‍ പുരുഷ ദേശീയടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിലെ പൂള്‍ ജി മത്സരത്തിലാണ് നാളെ ഇന്ത്യും ബെഹ്‌റിനു തമ്മില്‍ ഏറ്റുമുട്ടുക.