ഇന്‍ഫാന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്
Mar 17, 2023, 17:21 IST

തുടര്‍ച്ചയായ മൂന്നാം തവണയും അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് കാലാവധി. എതിരില്ലാതെയാണ് 52കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73ാം ഫിഫ കോണ്‍ഗ്രസിലാണ് പ്രഖ്യാപനം.
ഖത്തര്‍ ലോകകപ്പ് വന്‍ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്‍ഫാന്റിനോയ്ക്ക് യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് വെര തുടരാനാകും. അടുത്ത ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 32ല്‍നിന്ന് 48 ആക്കിയ നിര്‍ണായക തീരുമാനമടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എടുത്തത്. ഫിഫയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് കുറിക്കുമെന്ന് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ഇന്‍ഫാന്റിനോ വ്യക്തമാക്കി.