LogoLoginKerala

ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

 
Indian Women Cricket Team

ആദ്യ ട്വിന്റി-20 മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. മലയാളി താരം മിന്നു മണി ആദ്യമായി അരങ്ങേറിയ മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറില്‍ വിജയിച്ചു. ടോസ് നേടി ഇന്ത്യ ബോളിങ് തെരെഞ്ഞെടുക്കുയായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രൂീത് കൗര്‍ പുറത്താകാതെ നേടിയ 54 റണ്‍സാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് കൗറിന് പുറമേ സ്മൃതി മന്ധാന 38 റണ്‍സ് നേടി.

അതേസമയം, മലയാളികള്‍ക്ക് അഭിമാനമായി രാജ്യാന്തര ക്രിക്കറ്റില്‍ വയനാടുകാരി മിന്നു മണി അരങ്ങേറ്റം കുറിച്ചു. കളിയുടെ ആദ്യ ഓവറില്‍ നാലാമത്തെ പന്തില്‍ തന്നെ മിന്നു വിക്കറ്റ് വീഴ്ത്തി.