LogoLoginKerala

എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനാറാം സ്വര്‍ണം

 
Jyothi Surekha VS Vennam Ojas Praveen

ഗെയിംസ് ചരിത്രത്തിലെ മികച്ച നേട്ടത്തിലേക്ക് ചുവടു വെച്ച് ഇന്ത്യ. എഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പതിനാറാം സ്വര്‍ണം സ്വന്തമാക്കി. അമ്പെയ്ത്ത് മിക്‌സ്ഡ് ടീം കോമ്പൗണ്ട് ഇനത്തിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്.  ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യമാണ് ഒന്നാമതെത്തിയത്. ഇതോടെ ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച നേട്ടം ഇന്ത്യ കൈവരിച്ചു.

മിക്‌സ്ഡ് അമ്പെയ്ത്തില്‍ കൊറിയയെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണെ നേടിയത്. മത്സരത്തിന്റെ 11-ാം ദിവസം ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ മെഡലാണിത്. ഇതോടെ ഇന്ത്യ 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുകള്‍ കരസ്ഥമാക്കി. ഇതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ സര്‍വകാല റെക്കോര്‍ഡായി മാറി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.