ഇന്ത്യ-നെതര്‍ലാന്‍ഡ് സന്നാഹ മത്സരം ഇന്ന് നടക്കും; പ്രതീക്ഷയില്‍ ഇന്ത്യന്‍ ടീം
Oct 3, 2023, 07:14 IST
ലോകകപ്പ് സന്നാഹ മത്സരം ഇന്ന് നടക്കും. ലോക കപ്പിനു മുന്നോടിയായിട്ടുള്ള അവസാന സന്നാഹ മത്സരമാണ് ഇന്ന് നടക്കുക. മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
ഇംഗ്ലണ്ടുമായി നടക്കാനിരുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം കനത്ത മഴയയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ലോകകപ്പിനു മുന്നോടിയുള്ള അവസാന സന്നാഹ മത്സരമായതിനാല്‍ ടീം കോമ്പിനേഷനും മറ്റും തീരുമാനിക്കുന്നതില്‍ ഈ പോരാട്ടം നിര്‍ണായകമാകും.
ടീമിന് ഏറം പ്രാധാന്യമുള്ള മത്സരമായതിനാല്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലാണ്. മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. കഴിഞ്ഞ ദിവസം വരം തുടര്‍ച്ചയായ മഴ ഭീഷണിയാങ്കെലും ഇന്നലെ മഴ കുറഞ്ഞ സാഹചര്യത്തില്‍ മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.