LogoLoginKerala

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം

 
india

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം. മഴ കളി മുടക്കിയ മത്സരത്തില്‍ ഡക്ക്  വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ നായകന്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണെടുത്തത്. തുടക്കം മുതല്‍ ബൗളിംഗ് ആക്രമണങ്ങളിലൂടെ ഇന്ത്യ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാരി മക്കാര്‍ത്തിയുടെ ഇന്നിംഗ്‌സാണ് അയര്‍ലന്‍ഡിന് തുണയായത്.

33 പന്തില്‍ 51 റണ്‍സ്. വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട് ബുമ്ര തന്റെ മടങ്ങിവരവ് ഗംഭീരമാക്കി. ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റും നേടി. മറുവശത്ത് 140 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും തകര്‍ത്തടിച്ചു. ജയ്‌സ്വാള്‍ 24 റണ്‍സെടുത്ത് മടങ്ങി. ഗെയ്ക്വാദ് പുറത്താകാതെ 19 റണ്‍സ് നേടി.

എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിക്കാനായില്ല. ഈ ഘട്ടത്തില്‍ മഴ നിയമപ്രകാരം 45 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ടീമിന് രണ്ട് റണ്‍സ് ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.