പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലബനണെ തോല്‍പിച്ച് ഇന്ത്യ സാഫ് ഫുട്‌ബോള്‍ ഫൈനിലില്‍
Jul 1, 2023, 23:02 IST

ബംഗളൂരു- സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍. ലെബനോണെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍.
മുഴുവന്‍ സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ വന്നതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിജയികളെ തീരുമാനിച്ചത്. ലെബനോണിന്റെ ആദ്യത്തെയും നാലാമത്തെയും ശ്രമം ഗോളായില്ല. അതേസമയം ഇന്ത്യയുടെ മുഴുവന്‍ ശ്രമങ്ങളും ഗോളായി. ലെബനോണിന്റെ ആദ്യ ശ്രമം ഇന്ത്യന്‍ ഗോളി തടുത്തപ്പോള്‍ നാലാമത്തെ അടി പോസ്റ്റിന് മുകളിലൂടെ പറന്നു. സാഫില്‍ നിലവിലുള്ള ജേതാക്കളാണ് ഇന്ത്യ.