LogoLoginKerala

കോലിയുടെ കരുത്തില്‍ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

 
kohli

ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 257 റണ്‍സ് വിജയലക്ഷ്യം 51 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. വിരാട് കോലി കളിയില്‍ സെഞ്ച്വറി നേടി. കോലിയുടെ 103 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ നാലാം ജയത്തിലേക്ക് എത്തുന്നത്

53 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയും കളിയില്‍ നിര്‍ണായകമായി. ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സ് അകലെയാണ് രോഹിത് വീണത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ 19 റണ്‍സ് നേടി പുറത്തായെങ്കിലും 34 റണ്‍സ് നേടി കോലിയ്ക്കൊപ്പം പുറത്താകാതെ നിന്നു കെ എല്‍ രാഹുല്‍.

അതേസമയം കരിയറിലെ 78-ാം സെഞ്ച്വറിയാണ് കോലി ഇന്ന് നേടിയത്. 48-ാം ഏകദിന സെഞ്ച്വറി നേട്ടത്തിലൂടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന നേട്ടത്തിന് അരികിലെത്തി കോലി. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 26000 റണ്‍സ് നേടിയ താരമായും ഇന്നത്തെ മത്സരത്തിലൂടെ കോലി മാറി.