LogoLoginKerala

സെഞ്ചുറിയുമായി കോഹ്ലിയും ഗില്ലും; ലങ്കയ്ക്ക്് എതിരെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ഇന്ത്യ

 
ss

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും (പുറത്താകാതെ 166) ശുഭ്മാന്‍ ഗില്ലിന്റെയും (116) സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

110 പന്തില്‍ 13 ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 46ാമത് ഏകദിന സെഞ്ചുറിയാണ്.

97 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (42), ശ്രേയസ് അയ്യര്‍ (38), കെ.എല്‍. രാഹുല്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. അക്‌സര്‍ പട്ടേല്‍ രണ്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലങ്കക്ക് വേണ്ടി ലഹിരു കുമാര, കസുന്‍ രജിത എന്നിവര്‍ രണ്ടും ചാമിക കരുണരത്‌നെ ഒരു വിക്കറ്റും വീഴ്ത്തി.