സന്തോഷ് ട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍: കേരളത്തിനു സമനില
Feb 14, 2023, 22:10 IST
സന്തോഷ് ട്രോഫിയിലെ നിര്‍ണായക മല്‍സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് സമനില. ഇരു ടീമുകളും 4 ഗോള്‍ വീതമാണ് നേടിയത്. ആദ്യപകുതിയില്‍ മൂന്ന് ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്.
കേരളത്തിനായി വിശാഖ് മോഹന്‍, നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍, ജോണ്‍ പോള്‍ ജോസ് എന്നിവര്‍ ഗോള്‍ നേടി. സമനിലയോടെ കേരളത്തിന്റെ സെമി സാധ്യതകള്‍ മങ്ങി. ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ പോലും കേരളത്തിന് സെമി ഉറപ്പിക്കാനാകില്ല. മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സെമിസാധ്യത.