LogoLoginKerala

പിറക്കുന്നത് ആണ്‍ കുഞ്ഞായിരുന്നെങ്കില്‍ മെസി എന്ന് പേരിടുമായിരുന്നു; നെയ്മര്‍

 
Neymar With messi

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുമായുള്ള സൗഹൃദം എത്രമേല്‍ ആഴത്തിലുള്ളതാണെന്ന് കളിക്കളത്തിലും അതിനു പുറത്തും ലോകം കണ്ടതാണ്. ഇരുവരുടെയും സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു.

നെയ്മറും കാമുകി ബ്രൂണെ ബിയന്‍കാര്‍ഡിയും ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണ്. ബ്രൂണെ ഗര്‍ഭിണിയാണെന്ന വിവരം നെയ്മര്‍ ഇതിനോടകം ആരാധകരെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെയ്മര്‍ നടത്തിയ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലായി മാറിയത്.തനിക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞായിരുന്നെങ്കില്‍ മെസി എന്ന് പേരിടുമെന്നായിരുന്നു നെയ്മറിന്റെ വാക്കുകള്‍. എന്നാല്‍ ജനിക്കാനിരിക്കുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണെന്ന് നെയ്മര്‍ ആരാധകരെ അറിയിച്ചു.

ലോക ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലും അര്‍ജെന്റീനയും ഇരു ചേരികളിലാണെങ്കിലും നെയ്മറിന്റെയും മെസിയുടെയും സൗഹൃദം ആഴത്തിലുള്ളതാണ്. ക്ലബ്ബ് മത്സരങ്ങളില്‍ ഒന്നിച്ചു കളിക്കാറുള്ള ഇവര്‍ പരസ്പരം സ്‌നേഹിക്കുന്നത് പല തവണ നമ്മള്‍ സാക്ഷ്യം വഹിച്ചതാണ്. നെയ്മറൊന്നു പതറിയാല്‍ മെസി ഓടിയെത്തുമായിരുന്നു. കളിക്കളത്തിലെ ചിരവൈരാഗ്യങ്ങള്‍ മറന്ന് കളങ്കമില്ലാത്ത സൗഹൃദമാണ് ഇരുവരും തമ്മില്‍.

ലോകകപ്പില്‍ മെസി കപ്പുയര്‍ത്തിയതിനു ശേഷം മെസിയുടെ പ്രവിശ്യയില്‍ കുട്ടികള്‍ക്ക് ലയണല്‍, ലിയോണല എന്നീ പേരുകള്‍ ഇടുന്നത് വര്‍ധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.