മോഹന്‍ബഗാനോട് തകര്‍ന്ന് ഗോകുലം

കോഴിക്കോട് - കോഴിക്കോട്- സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ബഗാന്‍ ഗോകുലം കേരള എഫ്.സിയെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്തു. ആദ്യ പകുതിയില്‍ ലിസ്റ്റന്‍ കൊളാസോ (6, 27), ഹ്യുഗോ ബോമു (45) എന്നിവരാണ് മോഹന്‍ ബഗാനു വേണ്ടി ലക്ഷ്യം കണ്ടത്. ആറ് മലയാളി താരങ്ങളാണ് ആദ്യ ഇലവനില്‍ ഗോകുലത്തിന് വേണ്ടി കളത്തിലിറങ്ങിയത്. സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെയും ഗാലറിയുടെ പിന്തുണയുടെയും ആനുകൂല്യം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഗോകുലത്തിന് കരുത്തരായ എതിരാളികളുടെ കുതിപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ തുടരെ രണ്ട് കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ഗോളായില്ല.
ആറാം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്നും വീണു കിട്ടിയ ബോള്‍ കാലിലെടുത്ത് ലിസ്റ്റന്‍ അനായാസം ഗോള്‍ പോസ്റ്റിന്റെ മൂലയിലേക്കെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വീണ ഗോളിന് മറുപടി നല്‍കാന്‍ ഗോകുലം നന്നായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 27ാം മിനിറ്റില്‍ 30 വാര അകലെനിന്നുള്ള ലോങ് റേഞ്ചറിലായിരുന്നു ലിസ്റ്റന്റെ രണ്ടാം ഗോള്‍. 45ാം മിനിറ്റില്‍ ഹ്യുഗോ ബോമുവും ഗോള്‍ നേടി.
ഗോകുലം കേരളയുടെ സബ്‌സിറ്റിയൂഷനോടെയാണ് കളിയുടെ രണ്ടാം പകുതി തുടങ്ങിയത്. ശുഭങ്കര്‍ അധികാരിയെ പിന്‍വലിച്ച് വികാസിനെ കളത്തിലിറക്കി. ഗോള്‍ നേടി കളിയിലേക്കു തിരികെ വരാന്‍ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. 53 ആം മിനിറ്റില്‍ മെന്‍ഡിയുടെയും 60 ആം മിനിറ്റില്‍ അഫ്ഗാന്‍ താരം ഫര്‍ഷാദ് നൂറിന്റെയും ബോക്‌സിലെ ശ്രമങ്ങള്‍ വിഫലമായി.
63ാം മിനിറ്റില്‍ ഇടത് വിങ്ങില്‍നിന്നും എടികെയുടെ ഹുഗോ ബോമസ് നല്‍കിയ പാസില്‍ മന്‍വീര്‍ സിങ് ഗ്രൗണ്ട് ഷോട്ടിലൂടെ എടികെയുടെ ഗോള്‍ നേട്ടം നാലാക്കി. മറു വശത്ത് നിരവധി മുന്നേട്ടങ്ങള്‍ ഗോകുലം മധ്യ നിരയില്‍ നിന്നുണ്ടായെങ്കിലും മോഹന്‍ ബഗാന്റെ മികച്ച പ്രതിരോധത്തില്‍ തട്ടി ചിതറി.
എഴുപതാം മിനിറ്റില്‍ ഗോകുലം ആദ്യ ഗോള്‍ നേടി.