ഏകദിന ലോകകപ്പ് വാംഅപ് മത്സരങ്ങളുടെ ഫിക്സ്ച്ചർ പുറത്തിറക്കി
Updated: Aug 24, 2023, 18:04 IST
തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുക നാല് വാംഅപ് മത്സരങ്ങളുടെ ഫിക്സർ പുറത്തിറക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ടീം ഇന്ത്യയടക്കമുള്ളവരുടെ ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ക്ക് വേദിയാകുക.
ഹൈദരാബാദും ഗുവാഹത്തിയുമാണ് വാം അപ് മത്സരങ്ങളുടെ മറ്റ് വേദികള്‍. എല്ലാ ടീമുകള്‍ക്കും രണ്ട് വീതം ആകെ 10 വാംഅപ് മത്സരങ്ങളാണ് ലോകകപ്പിന് മുമ്പുള്ളത്. പരിശീലന മത്സരം കാണാനും ആരാധകർ ടിക്കറ്റ് എടുക്കണമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു.