ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പ്; അഞ്ചാംതവണയും സ്വന്തമാക്കി റയല്‍ മാഡ്രിഡ്
Updated: Feb 13, 2023, 10:16 IST

റിയാദ്: ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പ് അഞ്ചാംതവണയും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. റിയാദില്‍ നടന്ന ഫൈനലില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കിയാണ് റയലിന്റെ നേട്ടം. 5-3നായിരുന്നു ജയം. ഇരട്ടഗോളുമായി വിനീഷ്യസ് ജൂനിയറും ഫെഡെറികോ വാല്‍വെര്‍ദെയും തിളങ്ങി. ഒരു ഗോള്‍ കരിം ബെന്‍സെമയും നേടി.