ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു
Oct 22, 2023, 10:16 IST
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അദ്ദേഹം, 1966ല്‍ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു. 2020ല്‍ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകള്‍ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 17 വര്‍ഷം നീണ്ട കരിയറില്‍ 758 മത്സരങ്ങള്‍ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കിരീടവും എഫ്എ കപ്പും നേടിയിട്ടുണ്ട്.