LogoLoginKerala

വിവാദ ഗോളിൽ ബംഗളൂരു സെമിയിൽ , കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്; ടീമിനെ തിരിച്ചുവിളിച്ച് വുകോമാനോവിച്ച്

 
Kerala blasters
വിവാദങ്ങൾ ബാക്കിയാക്കി ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ നോക്ക്ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ബെംഗളൂരു എഫ്സിയുമായിട്ടുള്ള ആദ്യ പ്ലേ ഓഫിൽ 1-0ത്തിനാണ് കൊമ്പന്മാരുടെ തോൽവി. വിവാദ ഗോളിനെ തുടർന്ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
97-ാം മിനിറ്റിൽ റഫറി വിസ്സിൽ മുഴക്കുന്നതിന് മുമ്പ് സുനിൽ ഛേത്രി ഫ്രീ കിക്കെടുത്തത് ഗോളായി മാറുകയായിരുന്നു. ഇരുപകുതിയും ഗോൾ രഹിതമായി പിരിഞ്ഞതിന് ശേഷം മത്സരം അധിക സമയത്ത് 97-ാം മിനിറ്റിൽ വിവാദ സംഭവം. 96-ാം മിനിറ്റിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് ബിഎഫ്സിക്ക് അനുകൂലമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഫ്രീകിക്ക് ലഭിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിനായി അണിനിരക്കുന്നതിനും റഫറി വിസ്സിൽ മുഴക്കുന്നതിന് മുമ്പായിട ഛേത്രി പന്ത് കേരളത്തിന്റെ പോസ്റ്റിലേക്ക് തൊടുത്തു .
ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചെങ്കിലും റഫറി ഗോൾ വിധിക്കുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് താരങ്ങളെ കളത്തിൽ നിന്നും തിരിച്ചു വരാൻ അഹ്വാനം ചെയ്തു. കോച്ചിന്റെ നിർദേശം അനുസരിച്ച് താരങ്ങൾ കളം വിട്ടു. പിന്നാലെ മാച്ച് റഫറി എത്തി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രിതിഷേധം മറികടന്നായിരുന്നു പ്രിഖ്യാപനം