LogoLoginKerala

കലാശപ്പോരില്‍ ചെന്നൈയും ഗുജറാത്തും നേര്‍ക്കുനേര്‍

കായികപ്രേമികള്‍ ഉറ്റുനോക്കുന്ന ഫൈനല്‍ പൂരം 28-ാം തീയതി ഞാറാഴ്ച്ച നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും
 
IPL Finals

ഇന്ത്യന്‍ പ്രീമിയര്‍ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം തവണായാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫൈനല്‍ പ്രവേശിക്കുന്നത്. കായികപ്രേമികള്‍ ഉറ്റുനോക്കുന്ന ഫൈനല്‍ പൂരം 28-ാം തീയതി ഞാറാഴ്ച്ച നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും. ചെന്നൈയുടെ 10-ാം ഫൈനല്‍ മത്സരമാണ് ഞാറാഴ്ച്ച നടക്കുക. ഇതുവരെ കളിച്ച 9 ഫൈനലുകളില്‍ ചെന്നൈ നാലു തവണ കിരീടം നേടി.

മുംബൈയുമായുള്ള രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്തിന്റെ കരുത്തായി മാറിയത് ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക പ്രകടനമാണ്. കളിയുടെ തുടക്കം മുതലേ ആക്രമണ മനോഭാവത്തോടെ തന്റെ മുഴുവന്‍ ഫോമോടു കൂടിയാണ് ഗില്‍ ഹോം ഗ്രൗണ്ടില്‍ ക്വാളിഫയര്‍ മത്സരത്തില്‍ കളിച്ചത്.

ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ നിഷ്പ്രയാസം മറികടന്നാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ധോനിയുടെ നായകത്വത്തില്‍ മഞ്ഞപ്പടയും ഹര്‍ദികിന്റെ ഗുജറാത്തും നേര്‍ക്കു നേര്‍ പൊരുതുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയാം...

Content Highlights - Indian Premiere League, Gujarat Titans and Chennai Super Kings